അഭിമന്യു വധക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, പ്രതികൾ കുറ്റം നിഷേധിച്ചു

2018 ലാണ് ക്യാംപസിലുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നത്
abhimanyu-murder-case-chargesheet-read-out-accused-deny-charges

അഭിമന്യു വധക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, പ്രതികൾ കുറ്റം നിഷേധിച്ചു

Updated on

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു കേസിൽ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചു. എസ്ഡിപിഐ പോപ്പുല‍ർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികൾ എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായപ്പോഴാണ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. എന്നാൽ പ്രതികൾ കുറ്റം നിഷേധിച്ചു. കുറ്റപത്രത്തിൽ 26 പ്രതികളാണ് ഉള്ളത്.

2018 ലാണ് ക്യാംപസിലുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നത്. മഹാരാജാസ് കോളെജിലെ രണ്ടാം വർഷം ബിഎസ്സി കെമസ്ട്രി വിദ്യാർഥിയായികരുന്നു അഭിമന്യു.

പുതുവർഷത്തിൽ നവാഗതയെ കോളെജിലേക്ക് സ്വാഗതം ചെയ്യുന്നതിനായി എഴുതിയ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി വട്ടവട സ്വദേശിയായിരുന്നു അഭിമന്യു.

logo
Metro Vaartha
www.metrovaartha.com