എബിവിപിക്ക് പുതിയ നേതൃത്വം; ഡോ. വൈശാഖ് സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് ആലപ്പുഴ സനാതന ധർമ കോളെജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്
abvp appointed new president and secratry

എബിവിപിക്ക് പുതിയ നേതൃത്വം; ഡോ. വൈശാഖ് സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

Updated on

കോട്ടയം: എബിവിപിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനേയും സെക്രട്ടറിയായി യദു കൃഷ്ണനെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ സനാതന ധർമ കോളെജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണൻ. ബിസിഎ ബിരുദവും നിയമ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com