മുഖ്യമന്ത്രിക്ക് ഒന്നാം നമ്പർ ജഴ്സി സമ്മാനിച്ച് എസി മിലാൻ

കേരള എസി മിലാൻ‌ അക്കാദമി ടെക്നിക്കൽ ഡയറക്‌ടർ ആൽബർട്ടോ ലക്കാൻഡലയും ക്ലബിലെ മറ്റ് അംഗങ്ങളും ചേർന്ന് കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ജഴ്സി കൈമാറിയത്
മുഖ്യമന്ത്രിക്ക് ഒന്നാം നമ്പർ ജഴ്സി സമ്മാനിച്ച് എസി മിലാൻ
Updated on

കോഴിക്കോട്: മുഖ്യമന്ത്രിക്ക് ഒന്നാം നമ്പർ ജഴ്സി സമ്മാനിച്ച് എസി മിലാൻ (AC Milan). പ്രമുഖ ഫുട്ബോൾ ക്ലബായ എസി മിലാന്‍റെ അധികൃതരാണ് മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) നേരിട്ട് കണ്ട് ജഴ്സി സമ്മാനിച്ചത്.

കേരള എസി മിലാൻ‌ (AC Milan) അക്കാദമി ടെക്നിക്കൽ ഡയറക്‌ടർ ആൽബർട്ടോ ലക്കാൻഡലയും ക്ലബിലെ മറ്റ് അംഗങ്ങളും ചേർന്ന് കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ജഴ്സി കൈമാറിയത്. എസി മിലാൻ താരങ്ങൾ ഒപ്പിട്ട, പിണറായി എന്ന് എഴുതിയ ജഴ്സിയാണ് നൽകിയത്. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്‍റെ സന്തോഷം മുഖ്യമന്ത്രി ക്ലബ് അധികൃതരെ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com