വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു
വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ
Updated on

കൊച്ചി: ഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ മുൻ സിഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സിഐ സൈജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്ക്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com