വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതി കോടതിയിൽ കുഴഞ്ഞു വീണു മരിച്ചു

വർക്കല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
രാം കുമാർ
രാം കുമാർ

തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതിനിടെ കുഴഞ്ഞു വീണു മരിച്ചു. നേപ്പാൾ സ്വദേശിയായ രാംകുമാറാണ് ( 48) മരിച്ചത്. ചൊവ്വാഴ്ച വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്ത രാം കുമാറിനെ അയിരൂർ പൊലീസ് വർക്കല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലാണ് രാംകുമാറും സംഘവും മോഷണം നടത്തിയത്.

നേപ്പാൾ സ്വദേശിയായ ജോലിക്കാരിയാണ് സംഘത്തിന് സഹായം ചെയ്തത്. വീട്ടിലെ താമസക്കാരായ ശ്രീദേവിയമ്മ, മരുമകൾ ദീപ, ഹോം നഴ്സ് സിന്ധു എന്നിവരെ ഭക്ഷണത്തിൽ മയക്കുമരുന്നു ചേർത്ത് മയക്കിക്കിടത്തിയാണ് പണവും സ്വർണവും മോഷ്ടിച്ചത്. ശ്രീദേവിയമ്മയുടെ മകൻ ബംഗളൂരുവിലാണ്. ഭാര്യ ദീപ ഫോൺ എടുക്കാഞ്ഞതിനെത്തുടർന്ന് ഇയാൾ അയൽക്കാരുമായി ബന്ധപ്പെട്ടിരുന്നു.

അതേതുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് അപരിചിതൽ വീട്ടിൽ നിന്ന് ഇറങ്ങിയോടുന്നത് ശ്രദ്ധ‍യിൽ പെട്ടത്. തുടർന്നു നടന്ന പരിശോധനയിലാണ് വീട്ടിനുള്ളിൽ നിന്ന് പണവും സ്വർണവും അടക്കം രാംകുമാറിനെ കണ്ടെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന 3 സ്ത്രീകളെ ഇനിയും പിടികൂടിയിട്ടില്ല.

Trending

No stories found.

Latest News

No stories found.