ക്ഷേമ പെൻഷൻ തട്ടിപ്പിൽ‌ കൂടുതൽ നടപടി; പൊതുഭരണ വകുപ്പിലെ 6 ജീവനക്കാരെ പിരിച്ചുവിടാന്‍ നിർദേശം

ക്യഷി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേ വ്യാഴാഴ്ച നടപടി സ്വീകരിച്ചിരുന്നു.
action against 6 employees of the Public Administration Department in Welfare pension fraud case
ക്ഷേമപെൻഷൻ തട്ടിപ്പിൽ‌ കൂടുതൽ നടപടി; പൊതുഭരണ വകുപ്പിലെ 6 ജീവനക്കാരെ പിരിച്ചുവിടാന്‍ നിർദേശം
Updated on

തിരുവനന്തപുരം: പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാരെ പിരിച്ചുവിടാന്‍ നിർദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരേയാണ് നടപടി. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് നിർദേശം. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ സഹിതം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

പെൻഷൻ തട്ടിപ്പില്‍ വ്യാഴാഴ്ചയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് പേരെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, താഴേ തട്ടിലുള്ള ജീവനക്കാർക്കെതിരേ മാത്രമാണ് പെൻഷൻ തട്ടിപ്പിൽ ഇതുവരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ ഇപ്പോഴത്തെ നീക്കം.

action against 6 employees of the Public Administration Department in Welfare pension fraud case
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: 6 സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍, പലിശ സഹിതം പണം തിരിച്ചടയ്ക്കണം

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. കോളെജ് അസിസ്റ്റന്‍റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിര്‍ദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com