601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി

അനധികൃതമായി സേവനത്തിൽനിന്നു വിട്ടു നിൽക്കുന്ന 84 ഡോക്റ്റർമാരെ ഒരു വർഷത്തിനിടെ പിരിച്ചുവിട്ടു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 51 ഡോക്റ്റർമാരെ പിരിച്ചുവിട്ടതിനു പുറമേയാണിത്.
Action against 601 Kerala doctors

601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി

freepik.com

Updated on

തിരുവനന്തപുരം: അനധികൃതമായി സേവനത്തിൽ നിന്നു വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്റ്റർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്റ്റർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 81 ഡോക്റ്റർമാരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത മൂന്നു ഡോക്റ്റർമാരേയും ഉൾപ്പെടെ 84 ഡോക്റ്റർമാരെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിരിച്ചു വിട്ടു.

ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്റ്റർമാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിനു പുറമേയാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com