ആലുവ - മൂന്നാർ പാത തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

നൂറ്റാണ്ടുകളുടെ പഴക്കമുള്ള റോഡിലൂടെ പൊതു ജനത്തിന് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ വനം വകുപ്പ് സ്വീകരി ച്ചിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ റോഡ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.
ആലുവ -മൂന്നാർ പാത
ആലുവ -മൂന്നാർ പാത

കോതമംഗലം: ആലുവ-മൂന്നാർ മലമ്പാത തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി റോഡ് ആക്ഷൻ കൗൺസിൽ സമരത്തിന് തയ്യാറെടുക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള റോഡിലൂടെ പൊതു ജനത്തിന് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ വനം വകുപ്പ് സ്വീകരി ച്ചിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ റോഡ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. 1924-ലെ പ്രളയത്തിൽ കരിന്തിരി മല ഇടിഞ്ഞ് പോയി എന്ന് പറയപെടുന്ന സ്ഥ ലത്തേയ്ക്ക് വനംവകുപ്പ് നിലവിൽ ആരെയും കയറ്റി വിടുന്നില്ല.

ഇതിൽ എന്തോക്കെയോ ദുരൂഹതകൾ ഉണ്ടെന്നും ഇത് സംബന്ധിച്ച പ്രത്യേക അന്വേഷണങ്ങൾ നടത്തണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പാതയുടെ വികസനകാര്യത്തിൽ 1961-ലെ ഫോറസ്റ്റ് നിയമവും 1980 തിലെ സെൻട്രൽ ഫോറസ്റ്റ് നിയമവും ബാധകമാവില്ല. ഇപ്പോൾ ഫോറസ്റ്റുകാർ ഈ പാതയിലെ കൈയേറ്റക്കാരായി മാറിയിരിക്കുന്നുവെന്നും കൗൺസിൽ ആരോപിച്ചു.

ഓൾഡ് ആലുവ - മൂന്നാർ (രാജപാത) പി ഡബ്ല്യൂ ഡി റോഡിലെ ഫോറസ്റ്റുകാരുടെ കയ്യേറ്റവും മലയോര ഹൈവേയായി നിശ്ചയിക്കപ്പെട്ട മാമലക്കണ്ടം-ആവറുകുട്ടി-കുറത്തി കുടി റോഡിലേയും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്‍റിന്‍റെ കടന്നുകയറ്റങ്ങളും എത്രയും വേഗം അവ സാനിപ്പിക്കണമെന്നും മുഖ്യമന്ത്രി റോഡ് വിഷയങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും ഓൾഡ് ആലുവ-മുന്നാർ (രാജപാത) റോഡ് ആക്ഷൻ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

പത്ര സമ്മേളനത്തിൽ ഭാരവാഹികളായ ഷാജി പയ്യാനിക്കൽ, ആദർശ് .എസ്, എൽദോസ് പാറയിൽ എന്നിവർ പങ്കെടുത്തു. റോഡ് പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള സമരത്തിലേക്ക് ആക്ഷൻ കൗൺസിൽ നീങ്ങുമെന്നും അവർ കൂട്ടി ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com