'അമ്മ'യെ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ പറഞ്ഞത് വിവരം ഇല്ലാത്തതുകൊണ്ട്; ചുട്ട മറുപടിയുമായി നടൻ ദേവൻ

ജി. സുധാകരൻ അങ്ങനെ പറഞ്ഞത് വിവരം ഇല്ലാത്തതുകൊണ്ടും അമ്മയെ പറ്റി പഠിക്കാത്തതുകൊണ്ടുമാണെന്നാണ് ദേവൻ പറയുന്നത്
actor devan replies to g. sudhakaran statement about amma association

ദേവൻ, ജി. സുധാകരൻ

Updated on

തിരുവനന്തപുരം: താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് പറഞ്ഞ അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് ചുട്ട മറുപടിയുമായി നടനും ബിജെപി നേതാവുമായ നടൻ ദേവൻ. ജി. സുധാകരൻ അങ്ങനെ പറഞ്ഞത് വിവരം ഇല്ലാത്തതുകൊണ്ടും അമ്മയെ പറ്റി പഠിക്കാത്തതുകൊണ്ടുമാണെന്നാണ് ദേവൻ പറയുന്നത്.

അമ്മ ഒരുപാട് അവശകലാകാരന്മാരുടെ അത്താണിയാണെന്നു പറഞ്ഞ ദേവൻ എല്ലാ മാസവും അമ്മയിൽ നിന്നും വരുന്ന മെഡിക്കൽ കിറ്റും 5000 രൂപയുടെ ചെക്കും കാത്തിരിക്കുന്ന ഒരുപാട് ആർടിസ്റ്റുകളുണ്ടെന്ന് കൂട്ടിച്ചേർത്തു.

അമ്മയെ പിരിച്ച് വിടണമെന്ന് പറയുന്ന യ സുഹൃത്തുക്കളായ രാഷ്ട്രീയ പ്രവർത്തകർ അമ്മയെ പഠിച്ചിട്ട് അഭിപ്രായങ്ങൾ പറയണമെന്നും ദേവൻ പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ദേവന്‍റെ പരാമർശം.

മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് അമ്മ എന്ന സംഘടന പിരിച്ചുവിടണമെന്നും സാധാരണക്കാർക്ക് യാതൊരു താത്പര‍്യങ്ങളുമില്ലാത്ത കാര‍്യങ്ങളാണ് അമ്മയിൽ നടക്കുന്നതെന്നായിരുന്നു സുധാകരൻ മുൻപ് പറഞ്ഞിരുന്നത്.

logo
Metro Vaartha
www.metrovaartha.com