നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതം മൂലം ഷാർജയിൽ വച്ചായിരുന്നു മരണം.
ലക്ഷ്മിക സജീവൻ, ലക്ഷ്മിക സജീവൻ കാക്കയിൽ.
ലക്ഷ്മിക സജീവൻ, ലക്ഷ്മിക സജീവൻ കാക്കയിൽ.
Updated on

കൊച്ചി: 'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ഷാർജയിൽ വച്ചായിരുന്നു മരണം. 24 വയസ്സായിരുന്നു. 'കാക്ക'യിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.‌

‌കൊച്ചി പള്ളുരുത്തി സ്വദേശിയായ വാഴവേലിൽ വീട്ടിൽ സജീവന്‍റെയും ലിമിറ്റയുടെയും മകളാണ്. ഷാർജയിലെ ബാങ്കിൽ ജീവനക്കാരിയായിരുന്നു. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണതത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ, പുഴയമ്മ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com