actor siddique appeared before police over sexual assault case
സിദ്ദിഖ്

സിദ്ദിഖ് വീണ്ടും പൊലീസിനു മുന്നിൽ ഹാജരായി ; അറസ്റ്റിന് സാധ്യത

അറസ്റ്റ് ചെയ്താലും സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കില്ല.
Published on

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രണ്ടാം തവണയും പൊലീസിനു മുന്നിൽ ഹാജരായി നടൻ സിദ്ദിഖ്. അറസ്റ്റിനു സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖ് പൊലീസിനു മുന്നിൽ ഹാജരായിരുന്നു. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാഞ്ഞതിനാൽ രേഖകളുമായി ശനിയാഴ്ച ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചത്.

ഇതു പ്രകാരമാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പൊലീസ് കമ്മിഷണർ ഓഫിസിലാണ് സിദ്ദിഖ് ഹാജരായത്. കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്താലും സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കില്ല. അറസ്റ്റ് രേഖപ്പെടുത്തിയാലും കോടതിയിൽ ഉടൻ തന്നെ ഹാജരാക്കിയേക്കും.

logo
Metro Vaartha
www.metrovaartha.com