ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുത്; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം നല്‍കി

കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്
actress assault case Survivor against judge honey m vargese promotion

ഹണി എം. വർഗീസ്

Updated on

കൊച്ചി: ജഡ്ജി ഹണി എം. വര്‍ഗീസിനെതിരേ നടിയെ ആക്രമിച്ച കേസിലെ അതിജീവിത. ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും അതിജീവിത നിവേദം നല്‍കി. ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കോളിജിയം ശുപാർശക്ക് പിന്നാലെയാണ് അതീജീവിതയുടെ നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതായും നടി നിവേദനത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കി ഉയർത്താനാണ് കേരള ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത്. ജില്ലാ ജഡ്ജിമാരുടെ സീനിയോരിറ്റി അനുസരിച്ചാണ് ശുപാർശകൾ നടത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com