ലൈംഗിക അധിക്ഷേപം; ബോബി ചെമ്മണൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചു

കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ അഞ്ച് ദിവസത്തിനു ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്.
actress case charge sheet submitted against bobby chemmanur

ലൈംഗിക അധിക്ഷേപം; ബോബി ചെമ്മണൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചു

Updated on

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരേ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ദ്വയാർഥ പ്രയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ജനുവരി 8നാണ് കേസ് രജിസ്ട്രർ ചെയ്തത്.

നടിയുടെ രഹസ്യമൊഴിയും അന്വേഷണസംഘം ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ അഞ്ച് ദിവസത്തിനു ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജയിൽ മോചിതനായതിനു ശേഷം ബോബി ചെമ്മണൂർ പരസ്യമായി നടിയോട് മാപ്പ് ചോദിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com