നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല, സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം; ഫ്ലക്സ് നീക്കം ചെയ്ത് എൻഡിഎ

പെരുമ്പാവൂരിൽ ട്വന്‍റി 20 സ്ഥാനാർഥിയായിട്ടായിരുന്നു ലക്ഷ്മിപ്രിയ മത്സരിക്കാനിരുന്നത്
actress lakshmipriya candidature updates assembly elections

നടി ലക്ഷ്മിപ്രിയ

Updated on

കൊച്ചി: നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം പുറത്തായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് എൻഡിഎ മുന്നണി. പെരുമ്പാവൂരിൽ ട്വന്‍റി 20 സ്ഥാനാർഥിയായിട്ടായിരുന്നു ലക്ഷ്മിപ്രിയ മത്സരിക്കാനിരുന്നത്. ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വം അസാധുവാക്കാനാണ് സാധ‍്യത. നിയമവശങ്ങൾ പരിശോധിച്ചു വരുകയാണ് നേതൃത്വം.

വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പെരുമ്പാവൂരിൽ വച്ച് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിരുന്നു. തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് നടി ഇപ്പോൾ താമസിക്കുന്നത്. എന്നാൽ അവിടെയും ഇവർക്ക് വോട്ടില്ല.

തൃക്കാക്കരയിൽ ഫ്ലാറ്റ് ഉണ്ടെങ്കിലും സമാന സ്ഥിതി തന്നെയാണ് അവിടെയുമെന്നാണ് വിവരം. മാർച്ച് 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനു മുൻപ് പേര് ചേർക്കാൻ സാധിച്ചില്ലെങ്കിൽ എൻഡിഎ പുതിയ സ്ഥാനാർഥിയെ പ്രഖ‍്യാപിച്ചേക്കും. പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നിലുണ്ടായിരുന്ന ലക്ഷ്മിപ്രിയയുടെ ചിത്രമടങ്ങിയ ഫ്ലക്സുകൾ പാർട്ടി നീക്കം ചെയ്തിരുന്നു.

റോഡ് ഷോ ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ സ്റ്റേജിലെത്തിയപ്പോഴായിരുന്നു ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന കാര‍്യം അറിയുന്നത്. തുടർന്ന് ഷോ റദ്ദാക്കുകയും പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയുമായിരുന്നു. ആരോഗ‍്യ പ്രശ്നങ്ങൾ മൂലം നടിക്ക് വരാൻ കഴിഞ്ഞില്ലെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com