

റിനി ആൻ ജോർജ് വി.ഡി.സതീശനൊപ്പം
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി നടിയും മോഡലുമായ റിനി ആൻ ജോർജ്. സതീശനൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് റിനി സതീശനുള്ള പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങൾ എല്ലാവരും കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ, നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ. നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്‍റെ മണ്ണിൻ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും എന്നാണ് റിനിയുടെ കുറിപ്പ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള പരാതികൾക്ക് തുടക്കമിട്ടത് റിനിയുടെ ചില വെളിപ്പെടുത്തലുകളായിരുന്നു. കേരളത്തിലെ ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് റിനി രാഹുലിന്‍റെ പേരു വെളിപ്പെടുത്താതെ ആരോപിച്ചിരുന്നത്. തൊട്ടു പിന്നാലെ നിരവധി സ്ത്രീകൾ രാഹുലിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചു. മൂന്നു ബലാത്സംഗ പരാതികൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് റിനി കുറച്ചു ദിവസം മുൻപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.