മുകേഷിന്‍റെ മുൻകൂർ ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്

നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും.
mukesh
മുകേഷിന്‍റെ മുൻകൂർ ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
Updated on

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രമുഖ നടനും എംഎല്‍എയുമായ എം. മുകേഷിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.

നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേര്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും തീരുമാനിച്ചിരുന്നു.

അപ്പീല്‍ നൽകാതിരുന്നാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ അപ്പീൽ നൽകുന്നതിനെതിരെ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷനെ വിലക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സെഷൻ‍സ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിച്ചതിനു ശേഷമാണ് പ്രോസിക്യൂഷൻ പിന്നോട്ടുപോയത്. നിയമവശങ്ങൾ കൃത്യമായി വിലയിരുത്തിയശേഷം മാത്രം തുടർനടപടി മതി എന്നാണ് നിലവിലെ നിലപാട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com