മൂല‍്യനിർണയം നടത്താതെ ചോദ‍്യങ്ങൾ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ല; ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ അഡീഷണൽ സെക്രട്ടറിയുടെ മൊഴി

അഡീഷണൽ സെക്രട്ടറി ആർ. ഹരിയാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്
Additional Secretary’s statement regarding examination irregularities at the Planning Board

മൂല‍്യനിർണയം നടത്താതെ ചോദ‍്യങ്ങൾ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ല; ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ അഡീഷണൽ സെക്രട്ടറിയുടെ മൊഴി

file

Updated on: 

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ അഡീഷണൽ സെക്രട്ടറി ആർ. ഹരിയുടെ മൊഴി പുറത്ത്. മൂല‍്യനിർണയം നടത്താതെ ചോദ‍്യങ്ങൾ ഒഴിവാക്കിയത് താൻ അറിഞ്ഞിരുന്നില്ലെന്നും ഡെപ‍്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു ചുമതലയെന്നുമാണ് അഡീഷണൽ സെക്രട്ടറി പറയുന്നത്.

10 ചോദ‍്യങ്ങൾ മൂല‍്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്നും അഡീഷണൽ സെക്രട്ടറി പറഞ്ഞു. പിഎസ്‌സി ചെയർമാൻ‌ എം.ആർ. ബൈജുവിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ക്രമക്കേടുകൾക്ക് ഇടയാക്കിയതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. പിഎസ്‌സി ചെയർമാൻ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നുവെന്ന് പിഎസ്‌സി സെക്രട്ടറി മൊഴി നൽകിയിരുന്നു.