അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം.ആർ. അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചു

വിജിലൻസിന്‍റെ റിപ്പോർട്ട് കൃത‍്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന് അജിത് കുമാർ നൽകിയ അപ്പീലിൽ പറയുന്നു
corruption case; adgp m.r. ajithkumar approached highcourt demands stay in vigilance court verdict

എഡിജിപി എം.ആർ. അജിത് കുമാർ

Updated on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരേ എഡിജിപി എം.ആർ. അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചു. വിജിലൻസിന്‍റെ റിപ്പോർട്ട് കൃത‍്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന് അജിത് കുമാർ കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു.

ഒരു എംഎൽഎ മാധ‍്യമങ്ങളിലൂടെ നടത്തിയ പെതുവായ ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയതെന്നും പരാതിക്ക് വിശ്വാസയോഗ‍്യമായ മറ്റു തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് അജിത് കുമാറിന്‍റെ വാദം. വസ്തുതകൾ ശരിയായി പരിശോധിക്കാതെയുള്ള കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് അജിത് കുമാർ ഹർജിയിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

corruption case; adgp m.r. ajithkumar approached highcourt demands stay in vigilance court verdict
എം.ആർ. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ, പി.ശശി വൻ പരാജയം; ഗുരുതര ആരോപണവുമായി പി.വി. അൻവർ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com