thrissur pooram row
തൃശൂർ പൂരംഫയൽ ചിത്രം

തൃശൂർ പൂരം വിവാദം: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി എഡിജിപി

തൃശൂർ പൂരം കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് എഡിജിപി അന്വേഷണ റിപ്പോർട്ട് കൈമാറാൻ ഒരുങ്ങുന്നത്
Published on

തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട എഡിജിപി എം.ആർ. അജിത് കുമാർ ശനിയാഴ്ച സമർപ്പിക്കും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി നിർദേസിച്ചിരുന്നത്. ഇതു പ്രകാരം റിപ്പോർട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.

തൃശൂർ പൂരം കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് എഡിജിപി അന്വേഷണ റിപ്പോർട്ട് കൈമാറാൻ ഒരുങ്ങുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിലാണ് അന്വേഷണം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com