അടൂർ വാഹനാപകടം: ദുരൂഹതയേറുന്നു, അനുജ കാറിന്‍റെ ഡോർ തുറക്കാൻ ശ്രമിച്ചിരുന്നതായി ദൃക്സാക്ഷി

കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായി ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കർ മാരൂർ വെളിപ്പെടുത്തി.
മരിച്ച അനുജയും ഹാഷിമും
മരിച്ച അനുജയും ഹാഷിമും
Updated on

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായി ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കർ മാരൂർ വെളിപ്പെടുത്തി. മരണപ്പെട്ട അനുജ കാറിന്‍റെ ഡോർ മൂന്നു തവണ തുറക്കാൻ ശ്രമിച്ചത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ നൂറനാട് സ്വദേശിയായ അനുജ രവീന്ദ്രൻ (37) ചാരുംമൂട് സ്വദേശി ഹാഷ്ം(31 എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സൗഹൃദം കുടുംബപ്രശ്നമായി മാറിയിരുന്നു. തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപികയാണ് അനുജ. സ്കൂളിലെ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അനുജയെ സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിം പത്തനംതിട്ട- കൊല്ലം അതിർത്തിയിൽ വച്ച് വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഹാഷിം സുഹൃത്താണെന്നും വീട്ടിലേക്ക് എത്തിക്കോളാമെന്നും അനുജ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇക്കാര്യം സഹപ്രവർത്തകർ അനുജയുടെ ഭർത്താവിനെയും അച്ഛനെയും അറിയിച്ചു.

ബന്ധുക്കളുടെ അനുവാദത്തോടെ നൂറനാട് സ്റ്റേഷൻ വഴി അടൂർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയെങ്കിലും അപ്പോഴേക്കും വാഹനാപകടത്തിൽ അനുജയും ഹാഷിമും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com