നയാരയ്ക്ക് പിന്നാലെ ഷെൽ ഇന്ത്യയും ഇന്ധന വില വർധിപ്പിച്ചു; പുതുക്കിയ നിരക്ക് നിലവിൽ വന്നു

പെട്രോൾ വില ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്
After Naira, Shell India also increases fuel prices

നയാരയ്ക്ക് പിന്നാലെ ഷെൽ ഇന്ത്യയും ഇന്ധന വില വർധിപ്പിച്ചു

Updated on

ന്യൂഡെൽഹി: നയാരയ്ക്ക് പിന്നാലെ ഇന്ധന വില കൂട്ടി പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വില നിലവിൽ വന്നു. ആഗോളവിപണിയിൽ എണ്ണവില വർധിച്ചതാണ് ഇന്ധനവില കൂട്ടാൻ കാരണം.

ബംഗലുരൂവിൽ പെട്രോൾ വില ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇപ്പോൾ സ്റ്റാൻഡേർഡ് വേരിയന്‍റിന് ലിറ്ററിന് 119.85 രൂപയാണ് വില.

പവർ വേരിയന്‍റിന് 129.85 രൂപയാണ്. പ്രാദേശിക നികുതികൾ കാരണം നഗരങ്ങളിൽ വിലയിൽ വ്യത്യാസമുണ്ടാകും. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് നയാര വർധിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com