തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ തിങ്കളാഴ്ച പുലർച്ചെയാണ് കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്
after the patient the doctor also got stuck in the lift in tvm medical college
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടർന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി.

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ തിങ്കളാഴ്ച പുലർച്ചെയാണ് കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. 48 മണിക്കൂറോളമാ‍ണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ഈ സംഭവത്തിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com