
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാനത്ത് എഐ ക‍്യാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ നൽകിയ ഹർജി തള്ളി. വസ്തുതാപരമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയാണ് ഇരുവരുടെയും ഹർജികൾ തള്ളിയത്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ‍്യവും കോടതി തള്ളി. ആരോപണം തെളിയിക്കുന്നതിൽ പാരതിക്കാർ പരാജയപ്പെട്ടതായി ഡിവിഷൻ ബെഞ്ച് അറിയിച്ചു.
എഐ ക‍്യാമറ പദ്ധതിയിൽ 132 കോടി രൂപയോളം അഴിമതി നടത്തിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. അതേസമയം 100 കോടി രൂപയുടെ അഴമതി നടത്തിയതായാണ് വി.ഡി. സതീശൻ ആരോപിച്ചിരുന്നത്.