
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി. കോടഞ്ചേരി സ്കൂളിലെ അധ്യാപികയായ അലീന ബെന്നിയാണ് ജീവനൊടുക്കിയത്. ആറ് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിന്‍റെ മനോ വിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് കുടുംബം ആരോപിച്ചു.
താമരശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്കൂളിലെ അധ്യാപികയായിരുന്നു അലീന. ജോലിക്കായി ആറ് വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മെന്‍റിന് നൽകിയതായും കുടുംബം ആരോപിക്കുന്നു.