അഖിൽ മാരാർ ട്വന്‍റി 20 യിൽ; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും|Video

കോൺഗ്രസ് സ്ഥാനാർഥിയായി അഖിൽ മാരാർ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
Akhil marar joins twnty 20, likely to be candidate from kottarakkara

അഖിൽ മാരാർ

Updated on

കോട്ടയം: ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്‍റി 20യിൽ ചേർന്നു. വാർത്താ സമ്മേളനത്തിൽ പാർട്ടി കോർഡിനേറ്റർ സാബു എം ജേക്കബ് ഔദ്യോഗികമായി അംഗത്വം നൽകി. അഖിൽ നിയമസഭയിലേക്ക് മത്സരിക്കുമെന്നും സാബു വ്യക്തമാക്കി. എന്നാൽ ഏതു മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് എൻഡിഎ നേതൃത്വവുമായി ചർച്ച ചെയ്തതിനുശേഷം തീരുമാനിക്കുമെന്നും സാബു എം.ജേക്കബ് വ്യക്തമാക്കി. കൊട്ടാരക്കരയിൽ അഖിൽ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് സ്ഥാനാർഥിയായി അഖിൽ മാരാർ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കോൺഗ്രസിൽ ചേരാനുള്ള താത്പര്യം അഖിൽ മാരാർ അറിയിക്കുകയും പാർട്ടി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പാർട്ടി തോൽക്കാറുള്ള മണ്ഡലത്തിലെ സീറ്റാണ് അഖിൽ മാരാർ ആവശ്യപ്പെട്ടിരുന്നത്. നേമം, ചടയമംഗലം, ധർമടം എന്നീ മണ്ഡലങ്ങളിൽ പരിഗണിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാട് ലഭിക്കാതെ വന്നതോടെയാണ് അഖിൽ മാരാർ ട്വന്‍റി 20യുമായി ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

അഖിൽ മാരാരുമായി ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നെങ്കിലും ബിജെപിയിൽ ചേരാൻ അഖിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് ട്വന്‍റി 20യിലേക്കുള്ള സാധ്യതകൾ തുറന്നത്. ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

logo
Metro Vaartha
www.metrovaartha.com