കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി

അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി
Updated on

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. രാവിലെ 4.40ന് പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിയപ്പോഴാണ് സംഭവം.

അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് അപകടമുണ്ടായത്. ബോഗികൾ പാളം തെറ്റിയപ്പോൾ സിഗ്നൽ ബോക്സ് അടക്കം തകർന്നിട്ടുണ്ട്. ട്രാക്കിൽ കുടുങ്ങിയ രണ്ട് ബോഗികൾ മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. അതേസമയം പ്രധാന ലൈനിൽ പ്രശ്നങ്ങളില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com