ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അഞ്ച് പൊലീസുകാർ പ്രതികളാകും, വകുപ്പുതല നടപടിക്കും ശുപാർശ

സാക്ഷിമൊഴികളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Alappuzha 'rescue operation': Five policemen will be held accountable

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അഞ്ച് പൊലീസുകാർ പ്രതികളാകും, വകുപ്പുതല നടപടിക്കും ശുപാർശ

Updated on

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ അഞ്ച് പൊലീസുകാർ പ്രതികളാകും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഓഫിസർമാരായ ഷഐജു, അരുൺ , വിപിൻ എന്നിവരാണ് പ്രതികളാകുക. അഞ്ച് പേരെ പ്രതികളാക്കിക്കൊണ്ടുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്കെതിരേ വകുപ്പു തല നടപടി സ്വീകരിക്കാൻ ശഡിജിപ്പ് ശുപാർശ ചെയ്യും. സാക്ഷിമൊഴികളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി വന്നാണ് പൊലീസുകാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. ഇപ്പോഴത്തെ എംഎൽഎ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് മർദനമേറ്റത്.

എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പൊലീസുകാർ ശ്രമിച്ചതെന്നും രക്ഷാപ്രവർത്തനമായിരുന്നുവെന്നുമാണ് പിണറായി വിജയൻ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് വിഷയത്തിൽ കേസെടുത്തതു പോലും.

logo
Metro Vaartha
www.metrovaartha.com