

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്: സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി
തിരുവനന്തപുരം: 2023ൽ നവകേരള യാത്രക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായ പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം.
ഹൈക്കോടതിയിൽ എസ്ഐടി സമർപ്പിച്ച ഹർജിയിലാണ് ഇക്കാര‍്യം പറയുന്നത്. സെഷൻസ് കോടതിയുടെ മുൻകൂർ ജാമ‍്യ ഉത്തരവിലെ നിരീക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഹർജിയിൽ പറയുന്നു. കേസിലെ 5 പ്രതികൾക്കും ആലപ്പുഴ ജില്ല കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചിരിന്നു. ഇതിനെതിരേയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.