മീനച്ചിൽ നദീതടത്തിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം

പരീക്ഷണം വിജയിച്ചാൽ ഉരുൾ പൊട്ടൽ ഭീതി നേരിടുന്ന മറ്റു മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും
Alert in landslide prone area meenachil area

മീനച്ചിൽ നദീതടത്തിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം

Updated on

മീനച്ചിൽ നദീതടത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പരീക്ഷണാർഥം സ്വയംപ്രേരിത മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു. അതിതീവ്ര മഴയെ തുടർന്ന് ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും പ്രാദേശിക വെള്ളപ്പൊക്കങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള വിശ്വാസയോഗ്യമായ മുന്നറിയിപ്പു നൽകുന്ന സംവിധാനമെന്ന ആശയം മുന്നോട്ടു വച്ചത്. ഇതു പ്രകാരം മീനച്ചിൽ നദീതടത്തിലെ വഴിക്കടവ് (തീക്കോയി പഞ്ചായത്ത്‌, ) പാതമ്പുഴ, (പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്) മേച്ചാൽ (മുന്നിലവ് പഞ്ചായത്ത്) എന്നിവിടങ്ങളിലാണ് ഓട്ടോമാറ്റിക് അന്തരീക്ഷ സ്റ്റേഷന്‍റെ സ്ഥാപിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, ഫൈബർ ഓപ്റ്റിക് സെൻസറുകൾ, കാലാവസ്ഥാ സെൻസറുകൾ, ഗണിതശാത്ര മാതൃകകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏകീകൃത ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഉരുൾ പൊട്ടൽ ഭീതി നേരിടുന്ന മറ്റു മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി), തിരുവനന്തപുരം, എൻവയൺമെന്‍റൽ റിസോഴ്‌സസ് റിസർച്ച് സെന്‍റർ തിരുവനന്തപുരം എന്നിവ ചേർന്ന് ഇസ്രൊയുടെ കീഴിലുള്ള ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (എൻഎസ്ഐഎൽ) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മീനച്ചിൽ നദീതടത്തിലെ ജനകീയ കൂട്ടായ്‌മയായ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

എൻഎസ്ഐഎൽ, സാറ്റലെറ്റ്, എൻജീനീയർ സന്നാല മംഗേഷ് ഓട്ടോമാറ്റിക് അന്തരീക്ഷ സ്റ്റേഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. അഭിലാഷ് (ഡയറക്ടർ, അതിനൂതന റഡാർ ഗവേഷണ കേന്ദ്രം, കുസാറ്റ്), തെക്കേക്കര പൂഞ്ഞാർ പ്രസിഡന്‍റ്‌ ജോർജ് മാത്യു, പ്രൊഫ അരുൺ എ.യു., മൂനിലാവ് പഞ്ചായത്ത് പ്രസിഡന്‍റ്‌ ചാർളി ഐസക്, തീക്കോയി പഞ്ചായത്ത് പ്രസിഡന്‍റ്‌ ,പ്രൊഫ, മോഹൻകുമാർ, പ്രൊഫസർ അനിരുദ്ധൻ, എബി ഇമ്മാനുവൽ (മീനച്ചിൽ നദി സംരക്ഷണ സമിതി) എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com