Sujith das
സുജിത് ദാസ്file image

പ്രതികളെ മർദിക്കാൻ നിർബന്ധിച്ചു; മലപ്പുറത്തെ പൊലീസുകാരന്‍റെ ആത്മഹത്യയിൽ എസ്പി സുജിത് ദാസിനെതിരേ ആരോപണം

ശ്രീകുമാറിന്‍റെ ഭാര്യയും പൊലീസുകാരിയാണ്. രണ്ടു പേരും വീട്ടിൽ ഒരുമിച്ചുണ്ടാകാതിരിക്കാൻ പാകത്തിലാണ് ഇവർ‌ക്ക് ഡ്യൂട്ടി നൽകിയിരുന്നത്.
Published on

മലപ്പുറം: മലപ്പുറം എടവണ്ണയിൽ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്നത്തെ എസ്പിയായിരുന്ന സുജിത് ദാസിനെതിരേ ആരോപണമുയരുന്നു. മരണപ്പെട്ട ശ്രീകുമാറിന്‍റെ സുഹൃത്ത് നാസറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ശ്രീകുമാർ പലപ്പോഴും തന്നോട് പറഞ്ഞിരുന്നുവെന്നും സുജിത്ദാസ് ശ്രീകുമാറിനെ പലവട്ടം സ്ഥലം മാറ്റിയിരുന്നുവെന്നും നാസർ ആരോപിക്കുന്നു. ശ്രീകുമാറിന്‍റെ ഭാര്യയും പൊലീസുകാരിയാണ്. രണ്ടു പേരും വീട്ടിൽ ഒരുമിച്ചുണ്ടാകാതിരിക്കാൻ പാകത്തിലാണ് ഇവർ‌ക്ക് ഡ്യൂട്ടി നൽകിയിരുന്നത്.

അതു മാത്രമല്ല പ്രതികളെ മർദിക്കാൻ നിർബന്ധിക്കുമായിരുന്നു. അതിനു വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ അനിഷ്ടമാണ് പല മാനസിക പീഡനങ്ങൾ‌ക്കും സ്ഥലം മാറ്റത്തിനും ഇടയാക്കിയത്. താനെന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്‍റെ കാരണം ഡയറിയിൽ എഴുതി വയ്ക്കുമെന്ന് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നു.

ശ്രീകുമാറിന്‍റെ ആത്മഹത്യാകുറിപ്പ് പൊലീസുകാർ കീറിയെടുത്തുവെന്നും ഡയറി കാണാതായെന്നും നാസർ ആരോപിക്കുന്നുണ്ട്. 2021 ജൂൺ 10നാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്.

logo
Metro Vaartha
www.metrovaartha.com