ചികിത്സാ പിഴവ്; കായംകുളം ആശുപത്രിയിൽ യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

ഹൃദയാഘാതം മൂലമാണ് അനൂപ് ആശുപത്രിയിൽ ചികിത്സ തേടിയത്
allegation of medical malpractice

അനൂപ്

Updated on: 

ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം. എരുവ സ്വദേശി അനൂപ് (37) ആണ് മരിച്ചത്.

ഹൃദയാഘാതം മൂലമാണ് അനൂപ് ആശുപത്രിയിൽ ചികിത്സ തേടിയത്. അനൂപിന് കൃത്യമായ ചികിത്സ നൽകിയില്ലെന്നും അനസ്തീഷ്യ നൽകിയതിൽ വീഴ്ച സംഭവിച്ചതായും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ചികിത്സയിൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com