ബിജെപി കൗൺസിലർ സുഗതന് ജാമ്യമില്ല; വധശ്രമ കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യപേക്ഷ തള്ളി

വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ
ബിജെപി കൗൺസിലർ സുഗതന് ജാമ്യമില്ല; വധശ്രമ കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യപേക്ഷ തള്ളി

ആർ. സുഗതൻ

Updated on

തിരുവനന്തപുരം: വധശ്രമ കേസിൽ കൗൺസിലർ സുഗതന്‍റെ ജാമ്യപേക്ഷ തള്ളി. പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി സുഗതന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സു​ഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. വാഴോട്ടുകോണം കൗൺസിലർ ആണ് സു​ഗതൻ.

വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി സു​ഗതന്‍റെ ജാമ്യം തള്ളിയിരുന്നു.

എന്നാൽ ഇയാൾ കീഴടങ്ങാത്തതിനെ തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടിൽ നിന്നും സു​ഗതനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഈ കേസിലും ഇപ്പോൾ കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്

logo
Metro Vaartha
www.metrovaartha.com