ഹേമകമ്മിറ്റി റിപ്പോർട്ട് നിയമനിർമാണ ശുപാർശയിൽ അമിക്കസ് ക്യൂറിയെ നിയമിച്ചു; കേസിന് താത്പര്യമില്ലെന്ന് 5 പേർ

നിലവിൽ 26 കേസുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ളത്.
amicus curiae on hema commission recommendations on making laws
കേരള ഹൈക്കോടതി
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമ നിർമാണ ശുപാർശ മുൻനിർത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. കോടതിയെ സഹായിക്കുന്നതിനായി അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. നിലവിൽ 26 കേസുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ളത്. ഇതിൽ 18 കേസുകളിൽ മൊഴി നൽകിയവർ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് 5 പേരും മൊഴി നൽകിയതായി ഓർക്കുന്നില്ലെന്ന് മൂന്നു പേരും പ്രതികരിച്ചതായും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം ശരിയായ ദിശയിലാണെന്നും ഡബ്ല്യു സിസി നൽകിയ കരട് നിർദേശം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. നവംബർ 21ന് കേസിൽ വീണ്ടും വാദം കേൾക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com