അമീബിക് മസ്തിഷ്ക ജ്വരം; രണ്ടു പേരുടെ ആരോഗ‍്യ നില ഗുരുതരം

മലപ്പുറം സ്വദേശികളായ രണ്ടു പേരാണ് രോഗം ബാധിച്ച് വെന്‍റിലേറ്ററിൽ കഴിയുന്നത്
Amoebic encephalitis; 2 people undergoing treatment are in critical condition

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടു പേരുടെ ആരോഗ‍്യ നില ഗുരുതരം

file

Updated on

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ ആരോഗ‍്യ സ്ഥിതി അതീവ ഗുരുതരം. മലപ്പുറം സ്വദേശികളായ രണ്ടു പേരാണ് രോഗം ബാധിച്ച് വെന്‍റിലേറ്ററിൽ കഴിയുന്നത്.

കഴിഞ്ഞ 8 ദിവസത്തിനിടെ രോഗം ബാധിച്ച് മൂന്നു പേർ മരിച്ചിരുന്നു. നിലവിൽ 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ളത്. രോഗികൾക്ക് വിദേശത്ത് നിന്ന് അടക്കം മരുന്നെത്തിച്ച് നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com