
അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾ കൂടി മരിച്ചു
freepik
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പോത്തൻകോട് സ്വദേശി ഹബ്സാ ബീവിയാണ് മരിച്ചത്. 79 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപേ പനി ബാധിച്ചതിനെത്തുടർന്ന് ഹബ്സാ ബീവി പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അസുഖം ഗുരുതരമായതോടെയ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി വീണ്ടും രക്തം പരിശോധിച്ചതോടെ കഴിഞ്ഞ 16നാണ് ഹബ്സാ ബീവിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുപറമ്പിലെ കിണറ്റിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്.