മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

നാലു കുട്ടികളെക്കൂടി ഇതേ ലക്ഷണങ്ങളോടെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Updated on

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചുയ മലപ്പുറം മുന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി അസുഖ ബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുട്ടി വെന്‍റിലേറ്ററിലാണ്. പുഴയിൽ കളിച്ചതാണ് അമീബ കുട്ടിയുടെ ശരീരത്തിൽ ബാധിച്ചതിനു കാരണമായി കണ്ടെത്തിയിരിക്കുന്നത്. മെയ് 1ന് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ കടുത്ത പനിയും തലവേദനയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി മാറാതെ വന്നതോടെ മൂന്നു ദിവസം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. വൈറസിനെക്കുറിച്ചുള്ള വ്യക്തതയ്ക്കായി സാമ്പിൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

നാലു കുട്ടികളെക്കൂടി ഇതേ ലക്ഷണങ്ങളോടെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ തുടരുന്ന കുട്ടിയുടെ ബന്ധുക്കളാണ് ചികിത്സയിലുള്ള കുട്ടികൾ.

മൂക്കിലെ നേർത്ത തൊലിയിലൂടെ അമീബ കുളം പോലുള്ള ജലസ്രോതസ്സുകളിൽ നിന്ന് ശരീരത്തിലേക്ക് കടന്ന് തലച്ചോറിനെ ബാധിക്കുന്നതു മൂലമാണ് അസുഖമുണ്ടാകുന്നത്. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് ലക്ഷണങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com