അമൃതം പൊടിയിൽ 20 ശതമാനവും പഞ്ചസാര; അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ നിർദേശം!

6 മാസം മുതൽ 3 വയസുവരെയുള്ള കുട്ടികൾക്ക് അമൃതം പൊടി വിതരണം ചെയ്യുന്നത്
amrutham nutrimix have high level sugar reduction guidelines

അമൃതം പൊടിയിൽ 20 ശതമാനവും പഞ്ചസാര; അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ നിർദേശം!

Updated on

തിരുവനന്തപുരം: അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാരയുണ്ടെന്നും വളരുന്ന പ്രായത്തിൽ കുട്ടികളിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും വനിത ശിശുവികസന വകുപ്പ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നാണ് നിർദേശം.

ഈ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണത്തിന് മാറ്റമുണ്ടാകുമെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. പോഷകഹാര കിറ്റുകളിൽനിന്ന് പഞ്ചസാര ഒഴിവാക്കുമെന്ന് വകുപ്പ് അറിയിച്ചു.

20 ശതമാനം പഞ്ചസാരയ്ക്ക് പുറമേ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്‌സ് എന്നിവയാണ് അമൃതംപൊടിയിൽ അടങ്ങിയിരിക്കുന്നത്. ദിവസവും 135 ഗ്രാം വീതം അമൃതം പൊടി കുറുക്കിയോ പലഹാരമായോ നൽകണെന്നാണ് കണക്ക്.

അതായത് 135 ഗ്രാം അമൃതം പൊടി ദിവസവും കഴിക്കുന്ന കുട്ടിയുടെ ഉള്ളിലെത്തുക 27 ശതമാനം പഞ്ചസാരയാണ്. 6 മാസമായ കുട്ടികൾക്ക് ഇത്രയധികം പഞ്ചസാര ഉള്ളിൽ ചെല്ലുന്നത് നല്ലതല്ല. വളർന്ന് വരുമ്പോൾ കുട്ടികൾ മധുരത്തോട് കൂടുതൽ ആസക്തി കാണിക്കാനുള്ള സാധ്യതയുണ്ടെന്നും ശിശു ക്ഷേമ വകുപ്പ് പറയുന്നു. പഞ്ചസാരയ്ക്കു പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്നും നിർദേശമുണ്ട്.

6 മാസം മുതൽ 3 വയസുവരെയുള്ള കുട്ടികൾക്കാണ് ഇത് നൽകുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് ഇത് അങ്കണവാടി വഴി വിതരണം. ചെയ്യുന്നത്. കേരള വനിത-ശിശുവികസന വകുപ്പ് കുടുംബശ്രീ വഴിയാണ് ഇത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകുന്നത്.

logo
Metro Vaartha
www.metrovaartha.com