90 ദിവസത്തിനകം നടപടി ഉറപ്പു നൽകി ധനമന്ത്രി; അങ്കണവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു

ഉറപ്പു പാലിച്ചില്ലെങ്കിൽ 90 ദിവസത്തിനു ശേഷം കടുത്ത സമരമുറകളുമായി എത്തുമെന്നും അങ്കണവാടി അധ്യാപകർ പറയുന്നു.
Anganwadi workers call off protest

90 ദിവസത്തിനകം നടപടി ഉറപ്പു നൽകി ധനമന്ത്രി; അങ്കണവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു

Updated on

തിരുവനന്തപുരം: പതിമൂന്നു ദിവസമായി തുടരുന്ന രാപ്പകൽ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായുള്ള ചർച്ചയ്ക്കൊടുവിലാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. സമരസമിതിയുടെ ആവശ്യങ്ങളെല്ലാം പഠിച്ചു പരിഹിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നും 90 ദിവസത്തിനുള്ളിൽ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

മിനിമം വേതനം സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, 21,000 രൂപയാക്കുക, ഒറ്റത്തവണ ശമ്പളം നൽകുക, ഉത്സവ ബത്ത വർധിപ്പിക്കുക, ഇഎസ്ഐ ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ഉറപ്പു പാലിച്ചില്ലെങ്കിൽ 90 ദിവസത്തിനു ശേഷം കടുത്ത സമരമുറകളുമായി എത്തുമെന്നും അങ്കണവാടി അധ്യാപകർ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com