എ.കെ. ആന്‍റണിയോട് സഹതാപം, കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കൾ: അനിൽ ആന്‍റണി

രാഷ്ട്ര വിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അനിൽ പറഞ്ഞു.
Anil Antony
Anil Antony
Updated on

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയോട് സഹതാപം മാത്രമെന്ന് മകനും പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ അനിൽ ആന്‍റണി. എ.കെ. ആന്‍റണി മുൻ പ്രതിരോധ മന്ത്രിയാണ്. എന്നാൽ പാക്കിസ്ഥാനെ വെള്ള പൂശാൻ ശ്രമിച്ച ഒരു എംപിക്കു വേണ്ടി അദ്ദേഹം സംസാരിച്ചപ്പോൾ വിഷമമാണ് തോന്നിയത്. രാഷ്ട്ര വിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അനിൽ പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും.

ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കുകയാണ്. 15 വർഷമായി പത്തനംതിട്ടയിൽ വികസനമുണ്ടായിട്ടില്ല. കോൺഗ്രസ് പഴയ കോൺഗ്രസല്ല. തീവ്ര നിലപാടുകളുള്ള ചില വോട്ടുകൾക്കു വേണ്ടി ആന്‍റോ ആന്‍റണി ഇന്ത്യയെ തള്ളിപ്പറഞ്ഞു.

രാജ്യവിരുദ്ധമായ നയങ്ങൾ എടുക്കുന്നതു കൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ ഇന്ത്യൻ ജനത ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്നും അനിൽ ആന്‍റണി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com