

പരീക്ഷയെഴുതാൻ കുട്ടികളെത്തി, കൊടുക്കാൻ ചോദ്യപേപ്പറില്ല; ഒടുവിൽ ചോദ്യങ്ങൾ വായിച്ച് കേൾപ്പിച്ച് അധ്യാപകർ!
കോഴിക്കോട്: കോഴിക്കോട്ട് ഒൻപതാം ക്ലാസ് തൊഴിൽ ഉദ്ഗ്രഥിത പരീക്ഷയ്ക്കുള്ള പാർട്ടി 3 ചോദ്യപേപ്പർ എത്തിയില്ല. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ സ്കൂളുകളിലാണ് ചോദ്യപേപ്പർ എത്താതിരുന്നത്. തുടർന്ന് ഇ-മെയിൽ വഴി ചോദ്യപേപ്പർ അയച്ച് നൽകി ക്ലാസിൽ അധ്യാപകൻ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചാണ് കുട്ടികൾ പരീക്ഷ എഴുതിയത്.
തൊഴിൽ ഉദ്ഗ്രഥിത പരീക്ഷയ്ക്ക് 3 പാർട്ട് ചോദ്യ പേപ്പറാണ് ഉള്ളത്. ഇതിൽ ആദ്യ 2 ഭാഗത്തിന്‍റെ ചോദ്യപേപ്പർ എത്തിയെങ്കിലും മൂന്നാം ഭാഗം എത്തിയിരുന്നില്ല. സംഭവത്തിൽ എംഎസ്എഫ് പ്രതിഷേധവുമായി രംഗത്തെത്തി. ഡിഡിഇ ഓഫിസ് എംഎസ്എഫ് ഉപരോധിച്ചു.