

അൻസിബ ഹസൻ.
File
കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ഹസൻ നേരിട്ട് കോടതിയിൽ ഹാജരാവാൻ നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം. മൊഴിയെടുപ്പിനായാണ് നേരിട്ട് ഹാജരാവാൻ നിർദേശം നൽകിയത്.
ലക്ഷ്മിപ്രിയയ്ക്കും ശ്വേത മേനോനുമെതിരേ മുൻപ് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുന്നു, സ്ത്രീത്വത്തെ അപമാനി്കുന്നു എന്നീ ആരോപണങ്ങൾ ഉയർത്തിയാണ് പരാതി നൽകിയത്.
പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. കേസ് വീണ്ടും പരിഗണിക്കവെയാണ് കോടതി അൻസിബയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടത്.