സർക്കാർ അറിയാതെ പുൽവാമ ആക്രമണം നടക്കില്ല; കശ്മീർ ഗവർണറുടെ വാക്കുകൾ ആവർത്തിച്ച് ആന്റോ ആന്റണി

സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്നു പലരും സംശയിച്ചു
anto antony
anto antony
Updated on

പത്തനംതിട്ട: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീർ ഗവർണറുടെ വാക്കുകൾ ആവർത്തിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്നു പലരും സംശയിച്ചെന്നും ആന്റോ ആന്റണി പറഞ്ഞു.

സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു–കശ്മീർ ഗവർണർ വെളിപ്പെടുത്തി. പുൽവാമ സ്ഫോടനത്തിൽ പാക്കിസ്ഥാന് എന്ത് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com