രക്ഷാദൗത്യം അതീവ ദുഷ്കരം; തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

മാൽപെ നിരവധി തവണ പുഴയിൽ മുങ്ങി തെരച്ചിൽ നടത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല.
ഈശ്വർ മാൽപെ
ഈശ്വർ മാൽപെ
Updated on

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദേശിക മുങ്ങൽ വിദഗ്ധൻ ‍ഈശ്വർ മാൽപെ. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച് തെരച്ചിൽ നടത്താൻ സാധിക്കില്ലെന്നും മാൽപേ വ്യക്തമാക്കി. അർജുനു വേണ്ടിയുള്ള തെരച്ചിൽ പതിമൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മാൽപെ പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. ശനിയാഴ്ച ഷിരൂരിലെത്തിയ മാൽപെ നിരവധി തവണ പുഴയിൽ മുങ്ങി തെരച്ചിൽ നടത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. സ്വന്തം ഉത്തരവാദിത്തത്തിലാണ് പുഴയിൽ ഇറങ്ങുന്നതെന്ന് മാൽപെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിത്തട്ടിൽ പാറക്കെട്ടുകളും മരങ്ങളും തടിക്കഷ്ണങ്ങളുമുണ്ട്. മൂന്ന് പോയിന്‍റിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ടെന്നും മാൽപെ പറഞ്ഞു.

ഇതോടെ അർജുനു വേണ്ടിയുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അർജുന്‍റെ ട്രക്ക് പുഴയുടെ അടിയിലുണ്ടെന്നാണ് രക്ഷാസംഘം കണ്ടെത്തിയിരിക്കുന്നത്. ട്രക്കിനുള്ളിൽ അർജുനുണ്ടോ എന്നുറപ്പിക്കാൻ ഇതു വരെയും സാധിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com