അരുണാചലിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

എംബാം നടപടികൾ പൂർത്തിയാക്കിയ ശേഷം ആര്യയുടെയും ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു.
മരണപ്പെട്ട നവീൻ , ദേവി, ആര്യ
മരണപ്പെട്ട നവീൻ , ദേവി, ആര്യ
Updated on

തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ തോമസ്(40) ഭാര്യ ദേവി(40) സുഹൃത്ത് ആര്യ (29) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് 12.20 നാണ് മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. എംബാം നടപടികൾ പൂർത്തിയാക്കിയ ശേഷം ആര്യയുടെയും ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു.

നവീന്‍റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കു കൊണ്ടു പോകും. ആര്യയുടെ സംസ്കാരം വൈകിട്ട് നാലരയ്ക്കും ദേവിയുടേത് അഞ്ചരയ്ക്കുമാണ്.

മാർച്ച് 27നാണ് നവീൻ -ദേവി ദമ്പതികൾ വീട്ടിൽ നിന്ന് പോയത്. മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ദേവിയും നവീനും 13 വർഷങ്ങൾക്കു മുൻപാണ് വിവാഹിതരായത്. ആയുർവേദ ഡോക്റ്റർമാരായിരുന്ന ഇവർ തിരുവനന്തപുരത്തായിരുന്നു താമസം. കുട്ടികൾ വേണ്ടെന്നായിരുന്നു ഇരുവരുടെയും തീരുമാനം. ഒരു പ്രത്യേക സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ആ സംഘടന വഴിയാണ് ഇവർ അരുണാചലിലേക്കു പോയതെന്നും സംശയമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com