ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി

വെള്ളിയാഴ്ചയാണ് ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ
Aryadan shoukath trapped in forest

ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി

Updated on

നിലമ്പൂർ: ബോട്ട് തകരാറിലായതിനു പിന്നാലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തില് മരിച്ച വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലെത്തിക്കാനായാണ ഷൗക്കത്തും സംഘവും കാട്ടിലെത്തിയത്. മഞ്ചേരി മെഡിക്കൽ കോളെജിലായിരുന്നു പോസ്റ്റ്മോർട്ടം.

ഡിങ്കിബോട്ടിലാണ് ചാലിയാറിലൂടെ സഞ്ചരിച്ചിരുന്നത്. ഡിങ്കി ബോട്ടിന്‍റെ എൻജിൻ തകരാറിലായതോടെ എംഎൽഎയും സംഘവും പ്രദേശത്തു തന്നെ കുടുങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ.

വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകാനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ അപ്രതീക്ഷിതമായി സംഘം കാട്ടിൽ കുടുങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com