മുടി മുറിച്ച് സമരവേദിക്ക് മുന്നിൽ പ്രദർശിപ്പിച്ച് ആശ പ്രവർത്തകർ

കടുത്ത സമരമുറകളിലൂടെയാണ് പ്രവർത്തകർ കടന്നു പോകുന്നത്.
ASHA protest continues

മുടി മുറിച്ച് സമരവേദിക്ക് മുന്നിൽ പ്രദർശിപ്പിച്ച് ആശ പ്രവർത്തകർ

Updated on

തിരുവനന്തപുരം: വിവിധാവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരത്തിന്‍റെ ഭാഗമായി മുടി മുറിച്ച ആശ പ്രവർത്തകർ മുറിച്ച മുടി ചരടിൽ കോർത്ത് സമരവേദിക്കു മുന്നിൽ കെട്ടി. കടുത്ത സമരമുറകളിലൂടെയാണ് പ്രവർത്തകർ കടന്നു പോകുന്നത്.

മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.സമരം 50 ദിവസം പിന്നിട്ടിട്ടും അവഗണിക്കുന്ന അധികാരികളുടെ മുഖത്തേക്ക് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത് അത്ര മടുത്തിട്ടാണെന്നും രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com