

നേരത്തെ ആശമാർ സമരം നടത്തിയപ്പോൾ
file
കോഴിക്കോട്: മുഖ‍്യമന്ത്രി വി.ഡി. സതീശൻ നേരത്തെ പ്രഖ‍്യാപിച്ച 21,000 രൂപ മാസശമ്പളം നടപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങി ആശമാർ. ആശ വർക്കേഴ്സ് സിഐടിയു സംസ്ഥാന കമ്മിറ്റിയാണ് ഈ മാസം 11 മുതൽ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്താനൊരുങ്ങുന്നത്. കോഴിക്കോട് വച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് സംസ്ഥാന നേതാക്കൾ ഇക്കാര‍്യം വ‍്യക്തമാക്കിയത്.
ഇൻസെന്‍റീവ്, മെഡിക്കൽ ലീവ് അപാകതകൾ പരിഹരിക്കണമെന്നും സംസ്ഥാന നേതാക്കൾ ആവശ‍്യം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല‍്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ‍്യപ്പെട്ട് ആശമാർ 265 ദിവസം സമരം നടത്തിയിരുന്നു.
പിന്നീട് അധികാരത്തിലെത്തിയാൽ 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുമെന്ന് യുഡിഎഫ് വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ അധികാരത്തിലെത്തിയപ്പോൾ പ്രതിമാസ ഓണറേറിയം 3000 രൂപ മാത്രമാണ് കൂട്ടിയത്. ഇതിനെതിരേ വിമർശനവുമായി അന്ന് തന്നെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.