നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന

മാർച്ച് 26 വരെ പത്രിക പിൻവലിക്കാം
assembly election nomination filling is over

നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന

file image

Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. തിങ്കളാഴ്ച വൈകിട്ട് 3 മണിവരെയായിരുന്നു സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.

പുറത്തു വരുന്ന കണക്കു പ്രകാരം സംസ്ഥാനത്തൊട്ടാരെ 1269 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഔദ്യോക കണക്കുകകൾ ഇതുവരെ ലഭ്യമല്ല. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും.

മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26 നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർഥ സ്ഥാനാർഥി ചിത്രം തെളിയുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com