

File image
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത മുഖ്യമന്ത്രിയെ പറ്റിയും അധികാരത്തിലെത്തുന്ന മുന്നണിയെ പറ്റിയും ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇത് സംബന്ധിച്ച സർവേകളും തകൃതിയായി നടക്കുന്നുണ്ട്.
അടുത്തിടെ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന സർവേ ഫലങ്ങൾ പുറത്തു വരുമ്പോൾ കേരളത്തിലെ ജനങ്ങൾ ഭരണ സ്ഥിരത ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്. അതായത് മൂന്നാം പിണറായി സർക്കാർ വരണമെന്ന് ഭൂരിഭാഗം ആളുകൾ ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭരണ വിരുദ്ധ വികാരം പ്രകടമല്ലെന്നും അതിലും വലുതാണ് കേരളത്തിലെ വികസന മുന്നേറ്റമെന്നുമാണ് സർവേകൾ ചൂണ്ടിക്കാണിക്കുന്നത്. 10 വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ വളരെ വലുതാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷൻ ഭവന പദ്ധതി, ദേശീയ പാത 66 തുടങ്ങി എടുത്തു പറയാവുന്ന വികസനങ്ങൾ പിണറായി സർക്കാരിന് ഗുണം ചെയ്തേക്കുമെന്നും സർവേ വ്യക്തമാക്കുന്നു.
വിവാദങ്ങളെക്കാൾ വികസനങ്ങൾക്കാണ് ജനം മുൻതൂക്കം നൽകുന്നതെന്നും സർവേ ഫലങ്ങൾ പറയുന്നു. സർവേ ഫലങ്ങൾ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും കേരളത്തിലെ യഥാർഥ വഴിത്തിരിവ് എന്താണെന്നറിയാൻ തെരഞ്ഞെടുപ്പ് ഫലം തന്നെ പുറത്തു വരേണ്ടിയിരിക്കുന്നു.