

അജു അലക്സ്
കൊച്ചി: യൂട‍്യൂബർ ചെകുത്താൻ എന്ന അജു അലക്സിനെ മർദിച്ചതിൽ 5 പേർക്കെതിരേ പൊലീസ് കേസെടുത്തു. മോഹൻലാലിനെയും ആരാധകരെയും മർദിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചെന്നാണ് അജു അലക്സ് പറയുന്നത്. ഇടപ്പള്ളിയിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്.
നേരത്തെ മോഹൻലാലിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് നടൻ സിദ്ദിഖിന്‍റെ പരാതിയിൽ അജു അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് ദുരന്തമേഖലയിലേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ച് വിഡിയോ ചെയ്തതിനായിരുന്നു ഭാരതിയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി അജു അലക്സ് മത്സരിച്ചിരുന്നു.